Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : E20PetrolPolicy

ഇ20 ​​​​​പെ​​​​​ട്രോ​​​​​ള്‍ ന​​​​​യ​​​​​ത്തി​​​​​ൽ വി​​​​​മ​​​​​ര്‍​ശ​​​​​നം ശ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​ രാഹുൽ ഗാന്ധി

ന്യൂ​​​​​ഡ​​​​​ല്‍​ഹി: എ​​​​​ഥ​​​​​നോ​​​​​ള്‍ ക​​​​​ല​​​​​ര്‍​ത്തി​​​​​യ പെ​​​​​ട്രോ​​​​​ള്‍ രാ​​​​​ജ്യ​​​​​ത്താ​​​​​കെ നി​​​​​ര്‍​ബ​​​​​ന്ധ​​​​​മാ​​​​​ക്കി​​​​​യ​​​​​തു വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​​​വും ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന് പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ല്‍ ഗാ​​​​​ന്ധി. ഇ20 ​​​​​പെ​​​​​ട്രോ​​​​​ള്‍ ഗൗ​​​​​ര​​​​വ​​​​​മേ​​​​​റി​​​​​യ വി​​​​​ഷ​​​​​യ​​​​​മാ​​​​​ണെ​​​​​ന്നും ഇ​​​​​ക്കാ​​​​​ര്യം കോ​​​​​ണ്‍​ഗ്ര​​​​​സ് ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

“ഇ20​ ​​​​യു​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യം വ​​​​​ള​​​​​രെ ഗൗ​​​​​ര​​​​​വ​​​​​മേ​​​​​റി​​​​​യ​​​​​താ​​​​​ണ്. പ​​​​​രി​​​​​പ്പി​​​​​ല്‍ എ​​​​​ന്തോ കു​​​​​ഴ​​​​​പ്പ​​​​​മു​​​​​ണ്ടെ​​​​​ന്നു സാ​​​​​ധാ​​​​​ര​​​​​ണ പ​​​​​റ​​​​​യാ​​​​​റു​​​​​ണ്ട്. എ​​​​​ന്നാ​​​​​ലി​​​​​വി​​​​​ടെ പ​​​​​രി​​​​​പ്പ് മു​​​​​ഴു​​​​​വ​​​​​ന്‍ ക​​​​​റു​​​​​ത്ത​​​​​താ​​​​​ണ്” (ദാ​​​​​ല്‍ മേം ​​​​​കു​​​​​ച്ച് കാ​​​​​ലാ ഹേ, ​​​​​മ​​​​​ഗ​​​​​ര്‍ യ​​​​​ഹാം പൂ​​​​​രീ ദാ​​​​​ല്‍ ഹീ ​​​​​കാ​​​​​ലീ ഹേ)-​​​​​ഇ20 പെ​​​​​ട്രോ​​​​​ള്‍ നി​​​​​ര്‍​ബ​​​​​ന്ധ​​​​​മാ​​​​​ക്കി​​​​​യ​​​​​തി​​​​​ല്‍ വ​​​​​ന്‍ അ​​​​​ഴി​​​​​മ​​​​​തി​​​​​യു​​​​​ണ്ടെ​​​​​ന്ന സൂ​​​​​ച​​​​​ന​​​​​യോ​​​​​ടെ രാ​​​​​ഹു​​​​​ല്‍ പ​​​​​റ​​​​​ഞ്ഞു. ഇ20 ​​​​​പെ​​​​​ട്രോ​​​​​ള്‍ ന​​​​​യ​​​​​ത്തി​​​​​നെ​​​​​തി​​​​​രാ​​​​​യ വി​​​​​മ​​​​​ര്‍​ശ​​​​​നം ശ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ രാ​​​​​ഹു​​​​​ല്‍ ഇ​​​​​ന്ന​​​​​ലെ എ​​​​​ക്‌​​​​​സി​​​​​ല്‍ പ​​​​​ങ്കു​​​​​വ​​​​​ച്ച വീ​​​​​ഡി​​​​​യോ​​​​​യി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം പ​​​​​റ​​​​​ഞ്ഞ​​​​​ത്.

വ​​​​​ള​​​​​രെ​​​​​യ​​​​​ധി​​​​​കം അ​​​​​ഴി​​​​​മ​​​​​തി ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ല്‍ ത​​​​​നി​​​​​ക്കും പാ​​​​​ര്‍​ട്ടി​​​​​ക്കും സ​​​​​മ​​​​​ര ​​​​ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണം ന​​​​​ട​​​​​ത്തേ​​​​​ണ്ട​​​​​താ​​​​​യി​​​​ വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും രാ​​​​​ഹു​​​​​ല്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ക്ര​​​​​മീ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട കാ​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക വ​​​​​ള​​​​​രെ വ​​​​​ലു​​​​​താ​​​​​ണെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

ജ​​​​​ന​​​​​ങ്ങ​​​​​ളെ കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ക്കാ​​​​​നും അ​​​​​വ​​​​​രു​​​​​ടെ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍ ന​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​മാ​​​​​ണ് ഇ20 ​​​​​ഇ​​​​​ന്ധ​​​​​ന മി​​​​​ശ്ര​​​​​ണ ന​​​​​യ​​​​​ത്തി​​​​​ലൂ​​​​​ടെ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്. അ​​​​​ക്ഷ​​​​​രാ​​​​​ര്‍​ഥ​​​​​ത്തി​​​​​ല്‍ ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍നി​​​​​ന്നു നേ​​​​​രി​​​​​ട്ടു പ​​​​​ണം ത​​​​​ട്ടി​​​​​യെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​നേ​​​​​താ​​​​​വ് കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി.

ഇ20 ​​​​​പെ​​​​​ട്രോ​​​​​ള്‍ നി​​​​​ര്‍​ബ​​​​​ന്ധ​​​​​മാ​​​​​ക്കി​​​​​യ​​​​​തി​​​​​നെ​​​​​തി​​​​​രേ അ​​​​​ര​​​​​വി​​​​​ന്ദ് കേ​​​​​ജ​​​​​രി​​​​​വാ​​​​​ളി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ആം ​​​​​ആം​​​​​ദ്മി പാ​​​​​ര്‍​ട്ടി​​​​​യും പ്ര​​​​​തി​​​​​ഷേ​​​​​ധം ക​​​​​ടു​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ വ​​​​​സ​​​​​തി​​​​​യി​​​​​ലേ​​​​​ക്ക് കേ​​​​​ജ​​​​​രി​​​​​വാ​​​​​ള്‍ ക​​​​​ഴി​​​​​ഞ്ഞ​​​​ദി​​​​​വ​​​​​സം ന​​​​​ട​​​​​ത്തി​​​​​യ മാ​​​​​ര്‍​ച്ച് പോ​​​​​ലീ​​​​​സ് ത​​​​​ട​​​​​ഞ്ഞി​​​​രു​​​​ന്നു. എ​​​​​ല്ലാ പ​​​​​മ്പു​​​​​ക​​​​​ളി​​​​​ലും ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ള്‍​ക്കു ശു​​​​​ദ്ധ​​​​​മാ​​​​​യ പെ​​​​​ട്രോ​​​​​ള്‍ കൂ​​​​​ടി ന​​​​​ല്‍​ക​​​​​ണ​​​​​മെ​​​​​ന്ന് എ​​​​​എ​​​​​പി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

നി​​​ല​​​പാ​​​ട് മാ​​​റ്റി വാ​​​ഹ​​​ന​​​ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ

ഇ20 ​​​​​പെ​​​​​ട്രോ​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ഗം വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ റ​​​​​ബ​​​​​ര്‍ ഭാ​​​​​ഗ​​​​​ങ്ങ​​​​​ള്‍​ക്കും മ​​​​​റ്റും കേ​​​​​ടു വ​​​​​രു​​​​​ത്തു​​​​​മെ​​​​​ന്ന് ആ​​​​​ദ്യം പ​​​​​റ​​​​​ഞ്ഞ വാ​​​​​ഹ​​​​​ന​​​​ നി​​​​​ര്‍​മാ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ (സി​​​​​യാം- സൊ​​​​​സൈ​​​​​റ്റി ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​ന്‍ ഓ​​​​​ട്ടോ​​​​​മൊ​​​​​ബൈ​​​​​ല്‍ മാ​​​​​നു​​​​​ഫാ​​​​​ക്ച​​​​​റേ​​​​​ഴ്‌​​​​​സ്) പി​​​​​ന്നീ​​​​​ട​​​​​ത് പി​​​​​ന്‍​വ​​​​​ലി​​​​​ച്ചു.

അതേസമയം, ഇ20 ​​​​​പെ​​​​​ട്രോ​​​​​ള്‍ ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​ര മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ള്‍ പാ​​​​​ലി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് സ​​​​​ര്‍​ക്കാ​​​​​രും എ​​​​​ണ്ണ​​​​ക്ക​​​​​മ്പ​​​​​നി​​​​​ക​​​​​ളും അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു. വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ മൈ​​​​​ലേ​​​​​ജ് അ​​​​​ല്പം കു​​​​​റ​​​​​യാ​​​​​ന്‍ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്ന് സ​​​​​ര്‍​ക്കാ​​​​​ര്‍ സ​​​​​മ്മ​​​​​തി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യ എ​​​​​ന്‍​ജി​​​​​ന്‍ ത​​​​​ക​​​​​രാ​​​​​റു​​​​​ക​​​​​ള്‍ ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന വാ​​​​​ദം ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​ഞ്ഞു.

Latest News

Corehub Up